Changampuzha biography in malayalam language varthakal
Changampuzha biography in malayalam language varthakal text...
ചങ്ങമ്പുഴ: സ്പന്ദിക്കുന്ന 75 വർഷങ്ങൾ
‘മരിച്ചുകഴിഞ്ഞാൽ പിന്നെയും നമുക്കൊരു ജീവിതമുണ്ടാകുമോ?
Changampuzha biography in malayalam language varthakal pdf
നാം ഇവിടെ ചെയ്‌തിട്ടുള്ള കുറ്റങ്ങൾ മറ്റൊരു ലോകത്തിൽ ഏറ്റുപറയേണ്ടിവരുമോ?’യെന്ന് സന്ദേഹിയായി ചോദിച്ചിട്ടുണ്ട് ചങ്ങമ്പുഴ. കുറ്റബോധത്തിന്റെയും ഏറ്റുപറച്ചിലിന്റെയും അലകടലാകുലതകളുടെയും മഹാകവിതകളായിരുന്നു അദ്ദേഹം എഴുതിയതും. കാവ്യശരീരത്തിൽ വൈകാരികത ദുർബലതയായി കരുതിയില്ല.
ഇനി കരുതിയിരുന്നെങ്കിൽ പോലും ഇങ്ങനെയല്ലാതെ ചങ്ങമ്പുഴയ്ക്ക് എഴുതാനാകുമായിരുന്നില്ല. സമാനതകളില്ലാത്ത അസ്സൽ മലയാളാനുഭവമാകുന്നു ആ കവിതകൾ. പാടങ്ങളൊക്കെ മണ്ണിട്ടു നികത്തിയാലും കുന്നുകളൊക്കെ ഇടിച്ചുനിരത്തിയാലും പുഴകളൊക്കെ മെലിഞ്ഞാലും കേരളീയതയെ കണ്ടെടുക്കാൻ ചങ്ങമ്പുഴയും പിയും ബാക്കിയുണ്ടാകും.
Changampuzha biography in malayalam language varthakal
ചങ്ങമ്പുഴയില്ലായിരുന്നെങ്കിൽ ഇത്രമേൽ മധുരിക്കില്ലായിരുന്നു പ്രണയം, പൊള്ളിക്കില്ലായിരുന്നു വിരഹം. ചങ്ങമ്പുഴയ്‌ക്കു മുൻപുള്ള മലയാളിയല്ല ചങ്ങമ്പുഴയെ വായിച്ചതിൻ ശേഷമുള്ള മലയാളി.
പ്രചോദനത്തിന്റെ മഹാകവി
അതിഹ്രസ്വമായിരുന്ന ഒരായുസ്സിന്റെ പുസ്‌തകം മുഴുവൻ വേദനയുടെ ലഹരിപിടിക്കുന്ന വരികളെഴുതിയാണ് ചങ്ങമ്പുഴ വിടവാങ്ങിയത്.
ചിത്തമുരളി തകർന്നുപോയപ്പോഴും